KERALA AGRICULTURAL UNIVERSITY

 

REGIONAL AGRICULTURAL RESEARCH STATION

Pilicode, Kasaragod (Dist.), PIN 671 353, Kerala

 

RARS Pilicode in collaboration with Coconut Development Board conducts a training programme on “Friends of Coconut” for the coconut climbers of Kannur district. The residential programme for one week started on Chingam 1 (17.08.2011).The programme envisages creating an army of coconut climbers in each district to tackle the problems of unavailability of coconut tree climbers and also to generate appropriate technologies to support sustainable growth of coconut sector and generate employment opportunities for the youth. The training imparts to a group of under employed youth in developing technical skills, entrepreneurship capacity, leadership qualities and communication skills to address the need of the coconut growers .The programme was inaugurated by Trikaripur MLA,  Sri. K .Kunhiraman , ADR Dr.Jayapraksh Naik presided over the function. CDB representative and other dignitaries attended the function.

 

 

 

Inauguration- Trikaripur MLA Sri K. Kunhiraman

 

 

Closing Ceremony

 

കേരള കാര്‍ഷിക സര്‍വ്വകലാശാല

പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പിലിക്കോട്

 

 

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി സമാപിച്ചു.

 

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി കണ്ണൂര്‍/കാസര്‍ഗോഡ് ജില്ലയിലെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയിലെ ആദ്യ ബാച്ച് പുറത്തിറങ്ങി. ആറു ദിവസം ഗവേഷണ കേന്ദ്രത്തില്‍ താമസിച്ചാണ് പരിശീലനം നേടിയത്. തെങ്ങ് കയറ്റം, തെങ്ങിന്റെ രോഗ കീട ബാധകള്‍, നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, തെങ്ങ് പരിപാലനം, വിളവെടുപ്പ്, സംസ്ക്കരണം, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍, വിത്തു തേങ്ങ ഉല്‍പാദനം, സങ്കരണം, ഗുണമേയേറിയ തെങ്ങിന്‍ തൈ ഉല്‍പാദനം എന്നീ വിഷയങ്ങളില്‍ വിദ്ഗദ പരിശീലനം സിദ്ധിച്ചു. കൂടാതെ ഇന്‍ഷുറന്‍സ്, ബാങ്കിംഗ് വിജ്ഞാന വ്യാപന രീതികള്‍ എന്നിവയിലും സംഘാംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. നാളികേര വികസന ബോര്‍ഡാണ് പരിശീലനത്തിന് ആവശ്യമായ സാമ്പത്തിക സഹായം അനുവദിച്ചത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആഗസ്റ് 22 ന്  ഗവേഷണ കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ നാളികേരമിഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി.സി. ബാലകൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ടൂള്‍ക്കിറ്റിന്റേയും തെങ്ങ് കയറ്റ യന്ത്രത്തിന്റേയും വിതരണം ഗവേഷണന കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബി. ജയപ്രകാശ് നയ്ക്ക് നിര്‍വ്വഹിച്ചു. ഡോ. കിഷോര്‍കുമാര്‍ സ്വാഗതവും, ഡോ. പി.കെ. രതീഷ് നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം പരിശീലനാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

 

പരിശീലനാര്‍ത്ഥികള്‍ക്ക് പരിശീലനം തുടങ്ങിയ ദിവസംമുതല്‍ക്ക് തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, തുടര്‍ന്ന് പി.എഫ്, ഇരു ചക്രവാഹന സൌകര്യം, മെബൈല്‍ ഫോണ്‍ സൌകര്യം എന്നിവ നല്‍കുമെന്നും ചടങ്ങില്‍ സംബന്ധിച്ച നാളികേര വികസന ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍ ശ്രീ. വിജയന്‍ അറിയിച്ചു. ഈ വിധത്തിലുള്ള 25 പരിശീലനങ്ങള്‍ സംഘടിപ്പിക്കുമെന്ന് നാളികേര വികസന ബോര്‍ഡും ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടറും അറിയിച്ചു.  ഇനിയുള്ള ബാച്ചുകളില്‍ പരിശീലനം ആവശ്യമുള്ളവര്‍ നാളികേര വികസന ബോര്‍ഡുമായി ബന്ധപ്പെട്ട് പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. പരിശീലന കാലയളവില്‍ താമസം, ഭക്ഷണം എന്നിവ തികച്ചും സൌജന്യമായിരിക്കും. ഈ കാലയളവില്‍ സ്റൈപ്പന്റും ലഭിക്കുന്നതാണ്.

 

ഫോണ്‍ :      വിജയന്‍, കണ്ണൂര്‍ ഫീല്‍ഡ് ഓഫീസര്‍        : 9447100149

                        ചന്ദ്രശേഖരന്‍, കാസര്‍ഗോഡ്                  : 9846635765