Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

പോഷകാഹാര മാസാചരണം

Thu, 03/12/2020 - 10:41am -- KVK Thrissur

പോഷകാഹാര മാസാചരണം
ദേശീയ തലത്തിൽ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പോഷക സുരക്ഷിതത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പോഷൻ മാഹ് എന്ന പരിപാടി ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഇഫ്‌കോയുടെ സഹകരണത്തോടെ 2020 സെപ്തംബർ 17 നു സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ അംഗൻവാടി ജീവനക്കാർക്കും വനിതാ കർഷകർക്കും അടുക്കള പോഷകത്തോട്ടത്തെ ക്കുറിച്ചുള്ള ഓൺലൈൻ പരിശീലനം സംഘടിപ്പിച്ചു. ഡോ. വി. ഇന്ദിര, പ്രൊഫസ്സർ (റിട്ട.) കേരള കാർഷിക സർവ്വകലാശാല പരിശീലന പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാനായി വീടുകളിൽ തന്നെ മൈക്രോഗ്രീൻ ഉല്പാദന രീതികളെക്കുറിച്ചും ഡോ. വി. ഇന്ദിര പ്രഭാഷണം നടത്തി. തുടർന്ന് കെ വി കെ ശാസ്ത്രജ്ഞരായ ഡോ. സുമൻ കെ.ടി, പ്രോഗ്രാം കോർഡിനേറ്റർ, ശ്രീമതി. ഷമീന. എസ്, അസിസ്റ്റന്റ് പ്രൊഫസ്സർ , ശ്രീ. അഖിൽ ടി. തോമസ്, അസിസ്റ്റന്റ് പ്രൊഫസ്സർ എന്നിവർ ക്‌ളാസ്സുകൾ നയിച്ചു . പോഷകത്തോട്ടത്തിലൂടെ എങ്ങനെ സമീകൃത ഭക്ഷണ ക്രമം സാധ്യമാക്കാം എന്ന വിഷയത്തിൽ ദേശീയ ഗ്രാമീന തൊഴിലുറപ്പു വനിതകൾക്കും സ്വയം സഹായ സംഘത്തിലെ വനിതകൾക്കും പരിശീലനം നൽകുകയും അടുക്കള പോഷകത്തോട്ട പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019