തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും NAHEP -CAAST പ്രോജെക്ടിന്റെയും ആഭിമുഖ്യത്തിൽ 2021 ജനുവരി 12 ദേശീയ
യുവ ജന ദിനം ആചരിച്ചു. ശ്രീ. അരുൺ മഹേഷ് ബാബു, IAS, ഡിസ്ട്രിക്ട് കളക്ടർ (റൂറൽ), അഹമ്മദാബാദ് , ഗുജറാത്ത് മുഖ്യ പ്രഭാഷണം നടത്തി.
തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളികേര വികസന ബോർഡിന്റെ ധനസഹായത്തോടെ "തെങ്ങിലെ ശാസ്ത്രീയ വിള പരിപാലനവും മൂല്യ വർദ്ധന സാദ്ധ്യതകളും" എന്ന വിഷയത്തിൽ കർഷകർക്കായുള്ള റീജിയണൽ വെബിനാർ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 08.01.2021 നു സംഘടിപ്പിച്ചു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ . ജിജു .പി. അലക്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡോ .പി.മുരളീധരൻ ,പ്രിൻസിപ്പൽ സയന്റിസ്റ്റ് , കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം, ഡോ. കെ .പി .സുധീർ ,പ്രൊഫസർ, കേരള കാർഷിക സർവകലാശാല എന്നിവർ ക്ളാസ്സുകൾ നയിച്ചു. നാളികേര വികസന ബോർഡ് പബ്ലിസിറ്റി ഓഫീസർ ശ്രീമതി.
വളം ഡിപ്പോകളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ഡിപ്പോകൾ തുറക്കുന്നതിനും കേന്ദ്ര സർക്കാർ നിബന്ധമാക്കിയ "സംയോജിത സസ്യ പോഷക മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്സിന്റെ" തൃശ്ശൂർ ജില്ലയിലെ പരിശീലനാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ ക്ലാസുകൾ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ആരംഭിച്ചിട്ടുണ്ട്.
തൃശൂർ കൃഷി വിജ്ഞാനകേന്ദ്രം - നാളികേര വികസന ബോർഡ് കൊച്ചി എന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തുന്ന "തെങ്ങിലെ ശാസ്ത്രീയ വിള പരിപാലനവും മൂല്യ വർദ്ധന സാധ്യതകളും" എന്ന ഏക ദിന കർഷക വെബിനാർ 2021 ജനുവരി 8 നു 10 മണി മുതൽ ആരംഭിക്കുന്നതാണ് . പങ്കെടുക്കാൻ താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്കിൽ ക്ലിക്കു ചെയ്യുക. .
The training is meant for the social scientists working in agricultural and allied sectors from various research institutes, State Agricultural Universities/KVKs. Officers from State department of Agriculture and allied sectors are also considered if they are associated with research in their area of working. Register for program, only if you can spare time to attend all sessions actively.